Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ബംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ കട്ടപ്പന വള്ളക്കടവ് സ്വദേശി മരണപ്പെട്ടു


ബംഗളൂരുവിൽ ഉണ്ടായ അപകടത്തിൽ കട്ടപ്പന വള്ളക്കടവ് സ്വദേശി മരണപ്പെട്ടു.തെക്കേവേലിൽ കുര്യാച്ചനാണ് മരിച്ചത്. അയർലന്റിനുപോയ മകനെ എയർപോർട്ടിൽ യാത്രയാക്കി തിരികെ മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ ബംഗളുരു ധർമപുരിയിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. കുരിയാച്ചനൊപ്പം ഭാര്യയും മരുമകനും മകളും ഉൾപ്പെടെ 3 പേർ കൂടി ഉണ്ടായിരുന്നു. അപകടത്തിൽ ഭാര്യയ്ക്കും പരിക്കേറ്റു. മൃതദേഹം ബംഗളൂരുവിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.