വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ആറു ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം അടുത്ത 2-3 ദിവസത്തിനുള്ളില്‍ പശ്ചിമ ബംഗാള്‍, ഒഡിഷ, തീരത്തിനു സമീപം തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കുകയും തുടര്‍ന്നുള്ള 3-4 ദിവസത്തിനുള്ളില്‍ കരയില്‍ പ്രവേശിച്ചു പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ,ജാര്‍ഖണ്ഡ് , ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസമില്ല.