ജെ.പി.എം ബി.എഡ് കോളേജിൽ ടീച്ചേഴ്സ് ദിനാചരണവും അനുമോദനവും നടന്നു
ലബ്ബക്കട : ജെ.പി.എം ബി.എഡ് കോളേജിൽ ടീച്ചേഴ്സ് ദിനാചരണം ദിൽസേ – 24 നടന്നു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം മാനേജർ ഫാ. ജോൺസൻ മുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. റോണി എസ്. റോബർട്ട് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സോജൻ സ്വരാജ് മുഖ്യാതിഥിയായി. കോളേജ് ബർസാർ ഫാ. ചാൾസ് തോപ്പിൽ, രണ്ടാം വർഷ വിദ്യാർത്ഥികളായ അൻസു ടോമി, എബിൾ ബെന്നി എന്നിവർ പ്രസംഗിച്ചു. വിദ്യാത്ഥികളായ ജൂലി വർഗീസ് സ്വാഗതവും ജോർഡി സിബി നന്ദിയും പറഞ്ഞു. യോഗത്തിൽ ” ബൈസ്റ്റാൻഡർ ” പുസ്തക രചയിതാവ് സോജൻ സ്വരാജ്, കെ.ടെറ്റ് 2, 3 യോഗ്യത നേടിയ അധ്യാപിക വീണ നായർ, അനുരാഗ ലോല ഗാത്രി എന്ന കഥാ പുസ്തകത്തിൻ്റെ രചയിതാവും ബി.എഡ് വിദ്യാർഥിനിയുമായ ജൂലിയ തോമസ് എന്നിവരെ ആദരിച്ചു.
വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. തുടർന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ അനുഭവങ്ങൾ പങ്കുവെച്ചും സ്വീകരണം നൽകിയും ആദരിച്ചു. തുടർന്ന് നടന്ന കലാപരിപാടികൾക്ക് ശേഷം കട്ടപ്പന അസീസി സ്നേഹാശ്രമത്തിലെ അന്തേവാസികൾക്കൊപ്പം കലാപരിപാടികൾ നടത്തി. സമാഹരിച്ച ഭക്ഷ്യസാധനങ്ങൾ കൈമാറുകയും ചെയ്തു.