കട്ടപ്പനയിൽ ഫീനിക്സ് പ്രിന്റ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു
പ്രിന്റിംഗ് രംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തി പരിചയവുമായിയാണ് അത്തംനാളിൽ പുത്തൻ സൂര്യോദയവുമായി കട്ടപ്പനയിൽ ഫീനിക്സ് പ്രിന്റ് പ്രർത്തനം ആരംഭിച്ചത്.
സ്ഥാപനത്തിന്റ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ബീന ടോമി നിർവ്വഹിച്ചു.
മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം കെ തോമസ്, കട്ടപ്പന സെന്റ് ജോൺസ് സി എസ് ഐ പള്ളി വികാരി ഡോക്ടർ.ബിനോയി ജേക്കബ്,ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടൻ, നഗരസഭ കൗൺസിലർമാരായ സിജു ചക്കുംമൂട്ടിൽ, സിജോമോൻ ജോസ് , തങ്കച്ചൻ പുരയിടം, വ്യാപാരി സമിതി പ്രസിഡന്റ് മജീഷ് ജേക്കബ് എന്നിവർ ഭദ്രദീപം തെളിയിച്ചു.
മലനാട് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
നേതാക്കളായ തോമസ്മൈ ക്കാൾ, രതീഷ് വരകുമല, രാജൻ കുട്ടി മുതുകുളം, രാജൻ കെ.ആർ തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു.
ഫ്ലക്സ്,ക്ലോത്ത്, വിനയൽ, ലേസർ , നോട്ടീസ്, സ്റ്റിക്കർ, വിസിറ്റിംഗ് കാർഡ്, ഐ ഡി കാർഡ് തുടങ്ങി എല്ലാ വിധ പ്രിന്റിംഗ് വർക്കുകളും സമയബന്ധിതമായി ഉത്തരവാദിത്വത്തോടെ ചെയ്ത് നൽകുമെന്ന് ഉടമ മോഹൻദാസ് പറഞ്ഞു.
കട്ടപ്പന കെ എസ് ഇ ബി ജംഗ്ഷനിൽ കൊച്ചുകുടി ബിൽഡിഗിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്
ഫോൺ: 9495446379
7510 446379
8921998 152