San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

സഹപാഠിക്കൊരു ഓണ സമ്മാനം



ഓണക്കാലത്ത് സഹപാഠികൾക്ക് വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും എൽഇഡി ബൾബുകളും അടങ്ങിയ സ്നേഹ കിറ്റ് നൽകുന്ന വർഷങ്ങളായുള്ള പദ്ധതി ഈ വർഷവും മുടക്കമില്ലാതെ നടത്തി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ. എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഹയർ സെക്കൻഡറി വിഭാഗത്തിലെ ഓരോ ക്ലാസിലുമുള്ള അർഹരായ രണ്ടു കുട്ടികൾക്ക് വീതം ആകെ 16 കിറ്റുകളാണ് സമ്മാനിക്കുന്നത്.
പൂർവ്വ വിദ്യാർത്ഥികളായ വസ്ത്ര വ്യാപാരികളുടെയും സുമനസ്സുകളുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് പദ്ധതിക്ക് ആവശ്യമായ വസ്തുക്കൾ സമാഹരിച്ചത്. കൂടാതെ അമ്പലക്കവല പാലിയേറ്റീവ് കെയറിലേക്കും നരിയംപാറ സ്നേഹശ്രമത്തിലേക്ക് ഹിറ്റുകൾ നൽകും വിദ്യാർഥികളുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും 110 പൊതിച്ചോറുകൾ സ്നേഹാശ്രമത്തിലേക്ക് നൽകുന്ന പദ്ധതിയും വർഷങ്ങളായി തുടർന്നു വരുന്നുണ്ട്.

സ്നേഹ കിറ്റ് വിതരണ ഉദ്ഘാടനം കട്ടപ്പന സി ഐ
മുരുകൻ റ്റി സി സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. നോബി വെള്ളാപ്പള്ളിൽ, പ്രിൻസിപ്പൽ മാണി കെ സി എന്നിവർക്ക് കൈമാറി നിർവഹിച്ചു.

പ്രിൻസിപ്പൽ മാണി കെ സി, അധ്യാപകരായ ജോജോ ജെ മോളോ പറമ്പിൽ, ജിനു ജോസ്, പിടിഎ പ്രസിഡന്റ് സിജു ചക്കുംമുട്ടിൽ, സ്കൂൾ വാർഡ് കൗൺസിലർ സോണിയ ജയ്ബി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിന്റു ജോർജ്, വോളണ്ടിയർ ലീഡർമാരായ അർജുൻ അജിത്ത്, അൽഫോൻസ സജി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!