മൂല്യ നിർണയം കഴിഞ്ഞിട്ട് മാസം നാലായി ; ഇടുക്കിയിൽ ശമ്പളം ലഭിക്കാതെ അധ്യാപകർ.
എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യ നിർണയം നടത്തിയതിന്റെ ശമ്പളം നാലുമാസം കഴിഞ്ഞിട്ടും ഒരു വിഭാഗം അധ്യാപകർക്ക് ലഭിച്ചിട്ടെന്ന് ആക്ഷേപം. കട്ടപ്പന ട്രൈബൽ സ്‌കൂളിൽ മലയാളം , കെമിസ്ട്രി എന്നിവയുടെ മൂല്യനിർണയം നടത്തിയ അധ്യാപകർക്കാണ് ഇനിയും ശമ്പളം ലഭിക്കാനുള്ളത്. ഏകദേശം 13 ,000 രൂപ വീതം അറുപതോളം അധ്യാപകർക്കാണ് കിട്ടാനുള്ളത്. മൂല്യ നിർണയ ക്യാമ്പ് നടത്തിപ്പ് ചുമതല സ്‌കൂളിലെ പ്രഥമാധ്യാപകർക്കാണ്. ഇവിടെയുള്ള പ്രഥമാധ്യാപകൻ ക്യാമ്പിനു ശേഷം സ്‌കൂളിൽ നിന്നും സ്ഥലംമാറി പോയിരുന്നു. മൂല്യനിനിർണയം ചെയ്ത അധ്യാപകർക്കുള്ള തുക വിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്ക് തയ്യാറാക്കുന്ന ബിൽ പ്രകാരം പാസാക്കി വിടേണ്ടത് ക്യാമ്പ് നടത്തിയ സ്‌കൂളിലെ പ്രഥമാധ്യാപകരാണ്. നിലവിൽ ഇവിടെ ഇനിയും പുതിയ പ്രഥമാധ്യാകനെ നിയമിച്ചിട്ടില്ല. ഉത്തരവാദിത്വം സ്‌കൂളുകൾക്കാണെന്നാണ് ജില്ലാ വിദ്യാഭ്യാസ് ഓഫീസ് അധികൃതർ പറയുന്നത്.