Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പണമിടപാടിനേച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സുഹ്യത്തിനേ മർദ്ധിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്ത മൂന്ന് പേർ കട്ടപ്പന പോലീസിന്റെ പിടിയിലായി. വായ്പ വാങ്ങിയ 200 രൂപ തിരിച്ച് ചോദിച്ചതാണ് സംഭവത്തിന് കാരണം.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
മുളകരമേട്
ആലേപുരയ്ക്കൽ ശരത് രാജീവിനേ വായ്പ വാങ്ങിയ 200 രൂപ തിരികെ ആവശ്യപ്പെടുകയും തുടർന്ന് സുഹ്യത്തുക്കളായ മൂന്ന് പേർ ചേർന്ന് ശരത്തിനേ മർദ്ധിക്കുകയും ശേഷം ഇയാളുടെ സ്കൂട്ടർ തട്ടിയെടുക്കുകയുമായിരുന്നു.
സംഭവത്തിൽ നത്തുകല്ല് തെങ്ങും മൂട്ടിൽ നിബിൻ സുബീഷ്, വലിയപാറ മുത്തനാട്ട് തറയിൽ ഗോകുൽ രഘു, എഴുകും വയൽ കിഴക്കേ ചെരുവിൽ അക്ഷയ് സനീഷ് എന്നിവരാണ് പിടിയിലായത്. ഇരട്ടയാർ അയ്യ മലക്ക ടക്ക് സമീപം കല്ല് കൂട്ടത്തിനിടയിൽ സ്കൂട്ടർ കണ്ടെത്തി. പ്രതികളുമായി തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കട്ടപ്പന SHO മുരുകൻ റ്റി.സി., എസ്ഐ എബി ജോർജ്, GSI മധു. Scpo ബിജു കെ.എം.. ഷിബു, സുമേഷ്, CPO സനീഷ്, ബിബിൻ, അബിൻ എന്നിവരാണ് പ്രതികളേ പിടികൂടിയത്.