Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കും ഇഫ്കോയും ചേർന്ന് കാർഷിക സെമിനാർ സംഘടിപ്പിച്ചു
കാലവസ്ഥ വ്യതിയാനത്തിനനുസരിച്ച് കൃഷിയെ ബാധിക്കുന്ന വിവിധയിനം രോഗങ്ങളെപ്പറ്റിയും അതിനുള്ള പരിഹാര മാർഗ്ഗങ്ങളപ്പറ്റിയും സെമിനാറിൽ ക്ലാസ് നടന്നു.
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി സെമിനാർ ഉദ്ഘാടനം ചെയ്തു.
പാമ്പാടുംപാറ കാർഡമം റിസോഴ്സ് സെന്റർ സൈന്റിസ്റ്റ് പ്രെഫസർ മുത്തുസ്വാമി മുരുകൻ സെമിനാറിൽ ക്ലാസ് നയിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് ജോയി കുടക്കച്ചിറ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി, കൃഷി ഓഫീസർ ആഗ്നസ് ജോസ് , ഇഫ്കോ സെയിൽസ് ഓഫീസർ രാഗേഷ് പി.എസ്, ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
500 ളം കർഷകർ സെമിനാറിൽ പങ്കെടുത്തു.