Idukki വാര്‍ത്തകള്‍
കട്ടപ്പന വിൻസെഷ്യൻ ധ്യാന കേന്ദ്രത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളിന് ഒരുക്കമായി നൊവേന പ്രാർത്ഥന നടത്തുന്നു


കട്ടപ്പന വിൻസെഷ്യൻ ധ്യാന കേന്ദ്രത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളിന് ഒരുക്കമായി നൊവേന പ്രാർത്ഥന നടത്തുന്നു. ഒമ്പതു ദിവസങ്ങളിലായി നടത്തപ്പെടുന്ന തിരുനാൾ തിരുക്കർമ്മങ്ങളും നൊവേനയും, ഓഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 6:15 ന് ആരംഭിക്കും. സെപ്റ്റംബർ 8 ന് ആഘോഷമായ വിശുദ്ധ കുർബാനയോടും നൊവേന പ്രാർത്ഥനയോടും കൂടെ തിരുനാൾ സമാപിക്കുമെന്ന് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ: സഖറിയാസ് എടാട്ട് അറിയിച്ചു