Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വിലയിടിവില്ലാതെ ‘ഇടുക്കി ഗോൾഡ്’
കഞ്ചാവ് വിപണിയിൽ ഇടുക്കി കഞ്ചാവിന് ഇന്നും നല്ല കാലമാണ്.ഇത് മുതലെടുത്താണ് മാഫിയ സംഘങ്ങൾ നേട്ടം കൊയ്യുന്നത്. അന്യ സംസ്ഥാനങ്ങളിൽ ചെറിയ വിലയ്ക്കു കേരളത്തിലെത്തിക്കുന്ന കഞ്ചാവ് ഇവിടെനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റിവിടുന്നത് ഇടുക്കി ഗോൾഡ് എന്ന പേരിലാണ്. ആന്ധ്രയിൽനിന്നു നേരെ അയയ്ക്കുന്നതിനെക്കാൾ പതിന്മടങ്ങു വില ലഭിക്കും.
ഹൈറേഞ്ചിലെ നീലച്ചടയൻ കഞ്ചാവ്, ഇടുക്കി ഗോൾഡ് എന്ന പേരിൽ വിദേശത്തുവരെ നല്ല ഡിമാൻ്റാണ്. പൊലീസ്, എക്സൈസ് എൻഫോഴ്സ്മെന്റുകളുടെ പരിശോധനയുടെ ഫലമായി ഇടുക്കിയിൽ ഇന്നു വാണിജ്യാവശ്യത്തിനുള്ള കഞ്ചാവുകൃഷിയില്ല. പക്ഷേ ബ്രാൻഡ് മൂല്യം ഇപ്പോഴുമുണ്ട്. ഇതു നിലനിർത്താൻ ആന്ധ്രയിലെ മലയാളി ലോബി തന്നെയാണ് ഇടുക്കിയിലെ അതിർത്തി വന മേഖലയിൽ നാമമാത്രമായി കൃഷി ചെയ്യുന്നതെന്നാണു വിവരം.