പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട് പീരുമേട് താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിലെ വായ്പക്കാരിൽ നിന്നും മികച്ച കർഷകനെ ആദരിച്ചു.


ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട് പീരുമേട് താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിലെ വായ്പക്കാരിൽ നിന്നും മികച്ച കർഷകനെ ആദരിച്ചു.ബാങ്കിന്റെ വണ്ടിപ്പെരിയാർ ശാഖയിൽ വെച്ച് നടന്ന പരിപാടിക്ക് ബാങ്ക് ഡയറക്‌ടർ ശ്രീമതി വിജയലക്ഷ്മി ആദ്യക്ഷത വഹിച്ചു. യോഗത്തിന് ബാങ്ക് മാനേജർ തോമസ്കുട്ടി VJ സ്വാഗതം ആശംസിച്ചു. ബാങ്ക് ഡയറക്‌ടർ ശ്രീമതി ഷീജ പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ മഹേന്ദ്രന് കാർഷിക ഉപകരണവും മൊമന്റവും നൽകി ആദരിച്ചു.