Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കർഷകദിനത്തിൽ ഇടുക്കി ലൈവ് ചാനലിൻ്റെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കട്ടപ്പന നഗരസഭ ജനകീയാസൂത്രണം 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണ് ചട്ടിയിൽ പച്ചക്കറി കൃഷി പരിപാലനം പദ്ധതി നടപ്പാക്കായിരുന്നു. ഓണത്തിന് വിഷരഹിത പച്ചക്കറികൾ വീടുകളിൽ ഉദ്പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭയും കൃഷിഭവനും ചേർന്ന് പദ്ധതി നടപ്പാക്കിയത്.
34 വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് കർഷകർക്ക് ഇടുക്കി ലൈവ് കർഷക ദിനത്തിൽ ആദരവ് നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിന്റ് അടിസ്ഥാനത്തിൽ കൃഷി ഓഫീസർ അഗ്നസ് ജോസ് ഉൾപ്പെട്ട സമിതിയാണ് കർഷകരെ തിരഞ്ഞെടുത്തത് വാർഡ് 3 ലെ പുത്തൻ പുരയിൽ ലളിത ബാബു,
വാർഡ് 26 ലെ മണിയങ്ങാട്ട് ഷീല ടോമിഎന്നിവർക്ക് മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരംകൈമാറി.
കർഷക ദിനത്തിൽ കർഷിക മേഖലയേയും കർഷകരേയും പ്രോൽസാഹിപ്പിക്കുന്ന ഇടുക്കി ലൈവ് ചാനലിന്റ് പ്രവർത്തനം മാതൃക പരമണെന്നും മന്ത്രിപറഞ്ഞു.