Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
‘വേദനകൾ ഒറ്റക്കെട്ടായി അതിജീവിക്കാം, സ്‌നേഹത്തിന്റെ പൂക്കൾ വിടരട്ടെ; പ്രതീക്ഷയോടെ ചിങ്ങത്തെ വരവേൽക്കാം’: മോഹൻലാൽ


കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായ ഇന്ന്, കേരളക്കരയ്‌ക്ക് കർഷകദിനം കൂടിയാണ്. കൊയ്‌ത്തുപാട്ടുകൾ അലയടിച്ചിരുന്ന കേരളത്തിൽ ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തിൽ ശക്തി പകർന്നു കൊണ്ട് പുതുവർഷ ആശംസകളുമായി നടൻ മോഹൻലാൽ എത്തി.
” പ്രതീക്ഷയുടെ പുലർവെട്ടവുമായി ചിങ്ങമെത്തി. പുതുവർഷം മാത്രമല്ല, പുതുനൂറ്റാണ്ട് (1200 ) കൂടിയാണ് പിറക്കുന്നത്.. പ്രകൃതിദുരന്തം നൽകിയ വേദനകളെ ഒറ്റക്കെട്ടായി നമ്മൾ അതിജീവിച്ച് കടന്നുപോവുകയാണ്. എങ്ങും സ്‌നേഹത്തിന്റെ പൂക്കൾ വിടരട്ടെ. ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ”- മോഹൻലാൽ കുറിച്ചു.

ഇതോടെ നിരവധി ആളുകളാണ് താരത്തിന് തിരിച്ചും ആശംസകൾ നേർന്ന് രംഗത്തെത്തിയത്. കൊയ്‌ത്തും മെതിയുമായി ആഘോഷങ്ങളുടെ മലയാളമാസമാണ് ചിങ്ങം. കർക്കടകത്തിന്റെ വറുതിയിൽ നിന്ന് സമൃദ്ധിയുടെ നിറവിലേക്കുള്ള മാറ്റം കൂടിയാണ് ഇന്ന്.