Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു



പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് നഴ്സിംഗ് എക്സലൻസിനുള്ള എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു.

കേന്ദ്രമന്ത്രി ജോർജ് കുര്യൻ എൻഎബിഎച്ച് നഴ്സിംഗ് എക്സലൻസ് അക്ര‍‍ഡിറ്റേഷൻ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് കൈമാറ്റവും നിർവ്വഹിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്.കേണൽ മജല്ല മാത്യു, ക്വാളിറ്റി വിഭാഗം മാനേജർ സിറിയക് ജോർജ് എന്നിവർ ചേർ‌ന്നു സർ‌ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

ആതുരസേവന രംഗത്ത് കേരളത്തിലെ നഴ്സുമാർ വഹിക്കുന്ന പങ്ക് ലോകം അംഗീകരിച്ചു കഴിഞ്ഞതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ആരോഗ്യ സേവനത്തിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ മികവിന്റെ കേന്ദ്രമായി മാറാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചു കഴിഞ്ഞു. ഗ്രാമീണ മേഖലയിൽ പൊതുജനസേവനത്തിനായി ഇത്തരത്തിൽ ഒരു ആശുപത്രി നിർമ്മിക്കാൻ നേതൃത്വം നൽകിയ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീർഘവീക്ഷണവും നന്മയും എക്കാലവും ആദരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.​

പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. രോഗീകേന്ദ്രീകൃത സമീപനവും ആരോഗ്യ പരിപാലന പ്രവർത്തനങ്ങളുടെ ഭാവി മാതൃകയും എന്ന പ്രഖ്യാപിത സന്ദേശം അനുസരിച്ചു ഉന്നത നിലവാരം പുലർത്തി മുന്നോട്ട് പോകുന്നതാണ് മാർ സ്ലീവാ മെഡിസിറ്റിയെ നേട്ടങ്ങളിൽ എത്തിക്കുന്നതിന് കാരണമമെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. 2023ൽ ആശുപത്രിക്കു എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചിരുന്നു.


ജോസ്.കെ.മാണി എംപി മുഖ്യ സന്ദേശം നൽകി. മികച്ച പരിസ്ഥിതി – ഊർജ- ജല സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന മലിനികീരണ നിയന്ത്രണ ബോർഡിന്റെ ഒന്നാം സ്ഥാനം ലഭിച്ചതിന് ആശുപത്രി എൻജിനീയറിംഗ് ടീമിനെ ചടങ്ങിൽ ആദരിച്ചു

ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ, നഴ്സിംഗ് ഡയറക്ടർ റവ ഫാ.സെബാസ്റ്റ്യൻ കണിയാംപടിക്കൽ എന്നിവർ പ്രസംഗിച്ചു.

Photo Caption

പാലാ മാർ സ്ലീവാ മെഡിസിറ്റി നഴ്സിംഗ് വിഭാഗത്തിന് നഴ്സിംഗ് എക്സലൻസിനുള്ള എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്.കേണൽ മജല്ല മാത്യു, ക്വാളിറ്റി വിഭാഗം മാനേജർ സിറിയക് ജോർജ് എന്നിവർക്ക് സർട്ടിഫിക്കറ്റ് കൈമാറി നിർവ്വഹിക്കുന്നു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ, ജോസ്.കെ.മാണി എംപി എന്നിവർ സമീപം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!