ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല, പുതിയ സ്ഥലം കണ്ടെത്തണം, കേന്ദ്ര സാഹയം പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി


വയനാട് ദുരന്തം, സമൂഹമെന്ന നിലയ്ക്ക് ഒറ്റകെട്ടായി രംഗത്ത് ഇറങ്ങാൻ കഴിഞ്ഞു. ദുരന്തത്തിന് ഇരയായവരെ മാതൃകപരമായി പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച പിന്തുണ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നും. ലക്ഷ്യമിടുന്നത് ലോകോത്തരമായ പുനരധിവാസം.
ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല. പുതിയ സ്ഥലം കണ്ടെത്തണം. കേന്ദ്ര സാഹയം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ കൃത്യമായി ഉണ്ടാകുന്നില്ല. ദേശീയ ഏജൻസികൾ കൂടുതൽ കൃത്യതയോടെ ആകാര്യങ്ങൾ നിർവഹിക്കണം. സംസ്ഥാനം എന്ന നിലയ്ക്ക് കേരളവും പുതിയ ശ്രമങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ആ മാതൃക സ്വീകരിക്കുന്നുണ്ടോ. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി ഇല്ലാതാക്കണം. ജനങ്ങളെ സേവിക്കാനാണ് ശ്രമിക്കേണ്ടത് ബുദ്ധിമുട്ടിക്കാൻ അല്ല. ജനങ്ങൾ ഉദ്യോഗസ്ഥരുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടതില്ല. കാലം കുറെ കടന്ന് പോയി. അപേക്ഷകൾ പരിഗണിക്കുന്നതിൽ ഒരു കാലതാമാസവും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.