Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ 78 മത് സ്വാതന്ത്ര്യദിന ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിച്ചു


9 മണിയോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂൾ എച്ച്. എം.കൊച്ചു റാണി ജോർജ് ഫ്ലാഗ് ഹോസ്റ്റിങ് കർമ്മം നിർവഹിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. വാർഡ് മെമ്പർ ജി പി രാജൻ, സ്കൂൾ പിടിഎ പ്രസിഡന്റ് ജിജോ ഉമ്മൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സന്ദേശ റാലി വണ്ടൻമേട് ടൗണിലേക്ക് നടത്തപ്പെട്ടു.
വിവിധ വേഷങ്ങളിൽ അണിനിരന്ന കുരുന്നുകളും, സംഘടന പ്രതിനിധികളും, പതാക ഏന്തിയ വിദ്യാർത്ഥികളും റാലിയെ കൂടുതൽ വർണ്ണാഭമാക്കി. റാലി തിരികെ സ്കൂൾ അങ്കണത്തിൽ എത്തിയശേഷം ദേശഭക്തിഗാനം, ഫ്ലാഷ് മോബ് തുടങ്ങി വിവിധ കലാപരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. 78മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മധുരപരാഹാരങ്ങൾ വിതരണം ചെയ്തുകൊണ്ട് ഈ വർഷത്തെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾക്ക് വിരാമം കുറിച്ചു.