2025 ൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കെ പി സി സി ആവിഷ്കരിച്ചിരിക്കുന്ന പ്രോഗ്രാം ആയ ദിഷൻ 2025 ന്റ് ഭാഗമായി കോൺഗ്രസ് കട്ടപ്പന, ഇടുക്കി ബ്ലോക്ക് കമ്മറ്റികളുടെ സംയുക്ത ക്യാമ്പ് എക്സ്സിക്യൂട്ടീവ് ആഗസ്റ്റ് മാസം പതിനാലാം തീയതി കാൽവരിമൗണ്ട് മേഖാലയ റിസോർട്ടിൽ നടക്കും
2025 ൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കെ പി സി സി ആവിഷ്കരിച്ചിരിക്കുന്ന പ്രോഗ്രാം ആയ ദിഷൻ 2025 ന്റ് ഭാഗമായി കോൺഗ്രസ് കട്ടപ്പന, ഇടുക്കി ബ്ലോക്ക് കുറ്റികളുടെ സംയുക്ത ക്യാമ്പ് എക്സ്സിക്യൂട്ടീവ് ആഗസ്റ്റ് മാസം പതിനാലാം തീയതി കാൽവരിമൗണ്ട് മേഘാല റിസോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വർത്താസമ്മേളനത്തിൽ അറിയിച്ചു.
14 ന് രാവിലെ 10മുതൽ വൈകുന്നേരം 4വരെ നടക്കുന്ന ക്യാമ്പ് എക്സിക്യൂട്ടീവിൽ ഇടുക്കി നിയോജക
മണ്ഡലത്തിലെ പത്ത് മണ്ഡലങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഇരുന്നുറോളം പ്രതിനിധികൾ പങ്കെടുക്കും.
ക്യാമ്പിൽ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള കർമപദ്ധതികകൾ തയാറാക്കുന്നതിനൊപ്പം ജില്ലയിലെ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങളും, സംസ്ഥാന ഗവണ്മെൻ്റിൻ്റെ ജനവിരുദ്ധ ഭരണവും ചർച്ചയാകും. ലോകസഭ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ആവർത്തിച്ച് തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നീടുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് യു ഡി എഫിനും മികച്ച വിജയം നേടുന്നതിനുമുള്ള പദ്ധതികൾ തയാറാക്കുന്നതിനാണ് കെ പി സി സി മിഷൻ 2025 പ്രോഗ്രാമിന് രൂപം നൽകിയിരുയ്ക്കുന്നത്.
സംസ്ഥാന തലത്തിലും ജില്ലാത്തലത്തിലുമുള്ള ക്യാമ്പ് എക്സിക്യൂട്ടീവിന് ശേഷമാണ് നിയോജകമണ്ഡലം തലത്തിൽ ഇപ്പോൾ ക്യാമ്പുകൾ നടന്നുവരുന്നതെന്നും നേതാക്കൾ പറഞ്ഞു.
കെ പി സി സി രാഷ്ട്രീയകാര്യ സമതിയംഗം ജോസഫ് വാഴക്കൻ, എ ഐ സി സി അംഗം അഡ്വ ഇ. എം. അഗസ്തി, അഡ്യ ഡീൻ കുര്യമാക്കോസ് എം. പി, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്യ എസ്. അശോകൻ, ജോസി സെബാസ്റ്റ്യൻ, ഡി സി സി പ്രസിഡൻ്റ് സി. പി. മാത്യു. യു. ഡി. എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ പി സി സി സെക്രട്ടറിമാരായ തോമസ് രാജൻ, അഡ്വ എം. എൻ. ഗോപി മുൻ ഡി സി സി പ്രസിഡണ്ട്മാരായ റോയി കെ പൗലോസ്, ജോയി തോമസ്, കെ പി സി സി എക സിക്യൂട്ടീവ് അംഗം അഡ്വ: ഇബ്രാഹിം കുട്ടി കല്ലാർ, കോൺഗ്രസ് ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് അഡ്വ: അനീഷ് ജോർജ്, കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാജിവെള്ളമാക്കൽ തുടങ്ങിയവർ പങ്കെടുത്തു.