മുല്ലപ്പെരിയാർ പോലെയുള്ള സാമൂഹിക വിഷയങ്ങളിൽ ഇന്നിന്റെ യുവജനങ്ങൾ മുന്നിട്ടിറങ്ങണം.എസ് എം വൈ എം മുണ്ടിയെരുമ ഫെറോന സെനറ്റ്
മുല്ലപ്പെരിയാർ പോലെയുള്ള സാമൂഹിക വിഷയങ്ങളിൽ ഇന്നിന്റെ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് എസ്എംവൈ എം കാഞ്ഞിരപ്പള്ളി രൂപത പ്രസിഡൻറ് അലൻ എസ് വെള്ളൂർ . ചേമ്പളം സെൻ്റ്. മേരിസ് പാരീഷ് ഹാളിൽ ചേർന്ന മുണ്ടിയെരുമ ഫെറോന എസ്എംവൈ എം സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അലൻ . കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുകളുമായി സഭയുടെയും സമൂഹത്തിന്റെയും പ്രശ്നങ്ങളിൽ മുന്നിട്ടിറങ്ങുന്ന യുവജനങ്ങളായി ഇന്നിൻ്റെ യുവജനങ്ങൾ മാറണമെന്ന് ഫെറോന ഡയറക്ടർ ഫാ. ലിറ്റോ തെക്കേക്കുറ്റ് യുവജനങ്ങളോട് ആഹ്വാനം ചെയ്തു .
ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി എഴുപതോളം യുവജനങ്ങൾ സെനറ്റിൽ പങ്കെടുത്തു. ഫൊറോന പ്രസിഡൻറ് ഷോൺ ഷാജി കണ്ണാക്കുഴിയിൽ അധ്യക്ഷതവഹിച്ച സെനറ്റ് യോഗത്തിൻ ചേമ്പളം സെ. മേരീസ് ഇടവക വികാരി ഫാ. ജെയിംസ് വെൺമാന്തറ മുഖ്യപ്രഭാഷണം നടത്തി . യുവജനങ്ങൾ നാളേയ്ക്ക് വേണ്ടി മാത്രം വിക്കേണ്ടവരല്ലെന്നും ഇന്നിൻ്റെ വിഷയങ്ങളിൽ സത്വരമായി ഇടപെടുന്നവരുമാകണമെന്ന് അദ്ദേഹം പറഞ്ഞു . ഫൊറോന ആനിമേറ്റർ സിസ്റ്റർ ലിസ്റ്റിന SH , ഫൊറോന എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ നാളുകളിലെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും വരുന്ന ആറുമാസത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്ത സെനറ്റിൽ ഇടവക, ഫൊറോന, തലങ്ങളിലെ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും , വിവിപ സാമൂഹിക വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുക ചെയ്തു.