ഇടുക്കിലൈവ് വാർത്ത ഫലം കണ്ടു. കാഞ്ചിയാർ പാലാക്കടക്കാർക്ക് ഇനി വീഴാതെ വീട്ടിൽ കയറാം


മലയോര ഹൈവേ നിർമ്മാണത്തിൻ്റെ ഭാഗമായി കാഞ്ചിയാർ പാലാക്കട ലബ്ബക്കട ഭാഗത്ത് ഓടനിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിയിലായിരുന്നത് മൂലം പ്രദേശവാസികൾ ഏറേ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്.
ഓട നിർമ്മാണത്തിൻ്റെ പേരിൽ വീടുകളിലേക്കുള്ള വഴി പൊളിച്ചു മാറ്റിയിട്ട് മൂന്നുമാസം ആയിട്ടും പുനർനിർമ്മിച്ച് നൽകുകയോ വീടുകളിലേക്ക് കയറാനുള്ള സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിരുന്നില്ല .
ഈ ഭാഗത്തുള്ളവർ വാഹനങ്ങൾ റോഡ് സൈഡിൽ പാർക്ക് ചെയ്യേണ്ട അവസ്ഥയിലായിരുന്നു.
രാത്രി കാലങ്ങളിൽ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെ ഇടിക്കുകയുണ്ടായി.
കരാറുകാരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും നിരവധി തവണ പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല.
വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനും കിടപ്പുരോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനും വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
കയറിൽ പിടിച്ചാണ് വീട്ടിലേക്ക് കയറുന്നതും ഇറങ്ങുന്നതും.
പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ ഇടുക്കിലൈവ്അതികൃതരുടെ മുന്നിൽ എത്തിച്ചിരുന്നു.
ഇതേ തുടർന്നാണ് വീടുകൾക്ക് മുന്നിൽ സ്ലാബ് ഇട്ട് അപകടങ്ങൾ ഒഴിവാക്കിയത്.