ദി ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസ്സോസിയേഷൻ ( HMTA )50-ാം വാർഷിക പൊതുയോഗം 2024 ഓഗസ്റ്റ് 15-ാം തീയതിനടക്കും.
ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
കട്ടപ്പന വെളളയാം കുടി റോഡിൽ കല്ലറക്കൽ ഓഡിറ്റോറിയത്തിൽ വച്ചാണ് പൊതുയോഗം നടക്കുന്നത്.
H.M.TA. പ്രസിഡണ്ട് പി. കെ ഗോപി അദ്ധ്യക്ഷത വഹിക്കും.
ഇത്തവണ H.M.TA. സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഒഴിവാക്കി കാൻസർ രോഗങ്ങളാൽ കഷ്ടതയനുഭവിക്കുന്നവർക്ക് സഹായം നൽകാനാണ് ഭരണ സമിതി തീരുമാനിച്ചിരിക്കുന്നത് .
പ്രദേശത്തെ കാൻസർ രോഗികളിൽ തികച്ചും അർഹരായവർക്ക് ഇടുക്കി
M. P. ഡീൻ കുര്യാക്കോസ് ചികിത്സാ സഹായം വിതരണം ചെയ്യും.
H.M.TA അംഗങ്ങളുടെ കുട്ടികളിൽ ഈ അദ്ധ്യയന വർഷം +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്ഥാപക പ്രസിഡൻ്റ് കോരാ കുര്യൻ ചിറക്കൽപറമ്പിൽ മെമ്മോറിയൽ എൻഡോവ്‌മെൻ്റ് വിതരണവും, പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിൽ ശ്രദ്ധേയമായ വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ക്യാഷ് അവാർഡുകൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഓഗസ്റ്റ് 15-ാം തീയതി രാവിലെ 8 മണിക്ക് H.MT.A. ഓഫീസ് മന്ദിര ത്തിൽ 78-ാം സ്വാതന്ത്ര്യദിനത്തിൻ്റെ ഭാഗമായി നടക്കുന്ന പതാക ഉയർത്തൽ നടക്കും.
തുടർന്ന് നടക്കുന്ന വാർഷിക പൊതുയോഗ
പരിപാടികളിൽ ആദ്യാവസാനം വരെ മുഴുവൻ അംഗങ്ങളും മാസവരി അടച്ച് പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
+2 പരീക്ഷയിൽ മുഴുവൻ A+ നേടിയ കുട്ടികൾക്കും ഉന്നത വിദ്യാഭാസ വിഭാഗത്തിൽ ശ്രദ്ധയമായ നേട്ടം കൈവരിച്ച കുട്ടികളും സർട്ടിഫിക്കറ്റുകളുടെ കോപ്പി 13-08-2024-ന് മുമ്പായി H.M.T.A. ഓഫീസിൽ എത്തിക്കേണ്ടതാണെന്നും പ്രസിഡന്റ് പി.കെ ഗോപി, സെക്രട്ടറി എം.കെ. ബാലചന്ദ്രൻ, ട്രഷറർ ലൂക്ക ജോസഫ് എന്നിവർ അറിയിച്ചു.