Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തമിഴ്നാട്ടിൽ നിന്നും കടത്തിക്കൊണ്ടു വന്ന 1.200കിലോ ഉണക്ക കഞ്ചാവ് പിടികൂടി

ഇന്നേ ദിവസം ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കെ. കാർത്തികേയൻ അവർകളുടെ സാനിദ്ധ്യത്തിൽ പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദും പാർട്ടിയും കുമിളി ചെക്ക് പോസ്റ്റിന് മുൻവശം വച്ച് തമിഴ് നാട്ടിൽ നിന്നും കടത്തിക്കൊണ്ടു വന്ന 1.200കിലോ ഉണക്ക കഞ്ചാവ് കണ്ടെടുത്ത് തമിഴ്നാട് സംസ്ഥാനത്ത് തേനി ജില്ലയിൽ ഉത്തമപാളയം താലൂക്കിൽ അമ്മപട്ടി വില്ലേജിൽ മാന്തക്കുളം സൗത്ത് കരയിൽ രാസ മകൻ മുരുകൻ എന്ന യാളെ അറസ്റ് ചെയ്തു.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ജയൻ. പി ജോൺ, ബിജു പി എ, സിവിൽ എക്സൈസ് ഓഫീസർമാരായ നദീർ കെ ഷംസ്, ജോസ് പി, മുകേഷ് ആർ, അജേഷ് കുമാർ കെ എൻ, ഡ്രൈവർ സുമേഷ് പി എസ് എന്നിവർ പങ്കെടുത്തു.
പ്രതിയെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും









































































