വയനാടിന് കൈത്താങ്ങായി കുടുക്ക പൊട്ടിച്ച് നൽകി സഹോദരരങ്ങളായ വിദ്യാർത്ഥികൾ
വയനാടിന് കൈത്താങ്ങായി കുടുക്ക പൊട്ടിച്ച് നൽകി സഹോദരങ്ങളായ വിദ്യാർത്ഥികൾ. വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളായ ആരോൺ ടോം ബിനോയി , ജിയന്ന ടോം ബിനോയി എന്നിവരാണ് മാതൃകയായത്.
വെള്ളയാംകുടി കൊങ്ങിണിപ്പടവ് മുല്ലൂർ ബിനോയിയുടെയും ആഷയുടെയും മക്കളാണ് ആരോണും ജിയന്നയും.
വയനാട് ദുരന്തത്തിൽ പെട്ട് സർവ്വതും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരുടെ ബുദ്ധിമുട്ടുകൾ മാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞ കുട്ടികൾ തങ്ങളുടെ കുടുക്ക പൊട്ടിച്ച് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് കൊടുക്കുവാൻ തീരുമാനിച്ചത്.
ചൊവ്വാഴ്ച്ച രാവിലെ ക്ലാസിൽ എത്തി വിവരം തങ്ങളുടെ പ്രിയപെട്ട അദ്ധ്യാപിക സിസ്റ്റർ ധന്യ FCC യെ വിവരം അറിയിച്ചു. തുടർന്ന് ഹെഡ് മാസ്റ്റർ ബിനോയി മഠത്തിലിന് പണംകൈമാറി.
മറ്റുള്ളവരെ സഹയിക്കുന്നതിന് മാതൃക പരമായ പ്രവർത്തനം കാഴ്ച്ച വച്ച ആരോണിനേയും ജിയന്നയെയും ഹെഡ് മാസ്റ്റർ അഭിനന്ദിച്ചു
മറ്റ് കുട്ടികൾക്ക് ഇത് മാതൃകയാണന്നും ബിനോയി മഠത്തിൽ പറഞ്ഞു.