‘മാതാപിതാക്കൾ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുവാൻ റെഡിയാണ്’: ഇത് മാനവികതയുടെ സ്നേഹമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ


ദുരന്തമുഖത്ത് രക്ഷപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുവാൻ തയ്യാറായ കുടുംബത്തെ അഭിനന്ദിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സോഷ്യൽ മീഡിയയിലിട്ട യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ് സജിന്റെ പോസ്റ്റ് കണ്ടാണ് സജിനെയും ഭാര്യ ഭാവനെയും വിളിക്കുന്നത്. നിങ്ങൾക്കു ഇടുക്കിയിൽ നിന്നും എപ്പോൾ പുറപ്പെടാൻ പറ്റും എന്ന് ചോദിച്ചപ്പോൾ , ഇപ്പോൾ തന്നെ ആവശ്യമെങ്കിൽ ഇറങ്ങാം എന്ന് സജിൻ പറഞ്ഞുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. ഉടൻ തന്നെ സജിനും ഭാര്യയും കുഞ്ഞുങ്ങൾക്ക് ഒപ്പം പുറപ്പെട്ടു. ഇവിടെ നമുക്ക് കാണാൻ കഴിയുന്നത് മാനവികതയുടെ സ്നേഹമാണ്. നമ്മൾ അതിജീവിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

എനിക്കും കുഞ്ഞുമക്കൾ ഉണ്ട് മാതാപിതാക്കൾ നഷ്ടപ്പെട്ട മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുവാൻ എൻ്റെ ഭാര്യ റെഡിയാണ്”
എന്നു പറഞ്ഞ് സോഷ്യൽ മീഡിയയിലിട്ട യൂത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ് സജിന്റെ പോസ്റ്റ് കണ്ടാണ് സജിനെയും ഭാര്യ ഭാവനെയും വിളിക്കുന്നത്.
നിങ്ങൾക്കു ഇടുക്കിയിൽ നിന്നും എപ്പോൾ പുറപ്പെടാൻ പറ്റും എന്ന് ചോദിച്ചപ്പോൾ , ഇപ്പോൾ തന്നെ ആവശ്യമെങ്കിൽ ഇറങ്ങാം എന്ന് സജിൻ പറഞ്ഞു .
ഉടൻ തന്നെ സജിനും ഭാര്യയും കുഞ്ഞുങ്ങൾക്ക് ഒപ്പം പുറപ്പെട്ടു.
ദുരന്തമുഖത്തെ കാഴ്ചകളാണിത്. നമ്മളാരും ഒറ്റയാവില്ല എന്ന ചില പ്രതീക്ഷകൾ. ഈ വലിയ ദുരന്തത്തെ ഓരോ മനുഷ്യരും അതിജീവിക്കുന്നത് തങ്ങളാൽ കഴിയും വിധം ചെറു കണികകളായി സഹായമെത്തിച്ചാണ്,ഇവിടെ നമുക്ക് കാണാൻ കഴിയുന്നത് മാനവികതയുടെ സ്നേഹമാണ്.
നമ്മൾ അതിജീവിക്കും