Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചക്കക്കൊമ്പന് പിന്നാലെ പൂപ്പാറ ടൗണിലിറങ്ങി മുറിവാലൻ കൊമ്പൻ


വെള്ളിയാഴ്ച രാവിലെ 7 ഓടെയാണ് മുറിവാലൻ കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലൂടെ പൂപ്പാറ ടൗണിന് സമീപം എത്തിയത്. ഏറെനേരം മേഖലയിലെ തേയിലക്കാട്ടിൽ ചെലവഴിച്ച കൊമ്പൻ എസ്റ്റേറ്റ് പൂപ്പാറ ഭാഗത്തേക്ക് മാറി . കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ ടാങ്ക് കുടിയിൽ ഒരാളുടെ ജീവൻ നഷ്‌ടപ്പെട്ടിരുന്നു.
ഇതിനുശേഷം കാട്ടാനക്കൂട്ടം വീടുകൾക്കും കൃഷിയിടങ്ങൾക്കും നേരെ ആക്രമണവും നടത്തിയിരുന്നു. മേഖലയിൽ ആർ ആർ ടിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് കാട്ടാനകൾ തുടർച്ചയായി ജനവാസ മേഖലയിലേക്ക് എത്തുന്നത്.