കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യ പ്രതി പിടിയിൽ

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യ പ്രതി പിടിയിൽ.
ഒഡിഷ സ്വദേശി അജയ് പ്രദാനാണ് കളമശ്ശേരി പൊലീസിന്റെ പിടിയിലായത്.
ഒഡിഷയിലെ ദരിങ്ക്ബാദിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അജയ് പ്രദാനാണ് കഞ്ചാവ് ഹോസ്റ്റലിലേക്ക് എത്തിക്കാൻ ഇതര സംസ്ഥാനക്കാരുടെ സംഘത്തിന് കൈമാറിയത്.
കേസിൽ നേരത്തെ നാലു വിദ്യാർഥികളെയും മൂന്ന് ഇതര സംസ്ഥാനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം മാര്‍ച്ചിലാണ് പൊലീസ് നടത്തിയ റെയ്ഡില്‍ പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവും മദ്യവും കണ്ടെത്തിയത്.
ഹോസ്റ്റലിൽ ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ലഹരിപ്പാര്‍ട്ടി നടത്തുന്നുണ്ടെന്നും ഇതിനായി വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് പണവും പിരിച്ചിരുന്നെന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കളമശ്ശേരി പൊലീസടക്കമാണ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്.
സംഭവത്തെ അറസ്റ്റിലായ നാല് വിദ്യാർഥികളെയും കോളജ് പുറത്താക്കിയിരുന്നു. ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് പോളിടെക്നിക്കിൽ നിന്ന് പുറത്താക്കിയത്.
ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി













































































