Idukki വാര്‍ത്തകള്‍
നേര്യമംഗലത്ത് ജനവാസ മേഖലയിൽ കാട്ടുകൊമ്പൻ ചരിഞ്ഞ നിലയിൽ


കാഞ്ഞിരവേലിയിലെ ജനവാസ മേഖലയിൽ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാടകയിൽ ഷാജന്റെ പുരയിടത്തിലാണ് സംഭവം. കുറച്ച് ദിവസങ്ങളായി ആന നാട്ടുകാരുടെ കൃഷിഭൂമി തകർത്ത് മേഖലയിൽ ഉണ്ടായിരുന്നുവെന്ന് പറയുന്നു.മൂന്നാർ എസിഎഫ്, നേര്യമംഗലം റേഞ്ച് ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി. ആന ചരിഞ്ഞതിന്റെ കാരണം വെറ്ററിനറി സർജന്റെ പരിശോധനയിലേ വ്യക്തമാക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.