Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മോദിയുടെ ആശയങ്ങളിലെ ഇന്ത്യയല്ലിത്; വിമർശനവുമായി ഫ്രഞ്ച് നടി മരിയൻ ബോർഗോ



പനജി: ഉടമസ്ഥാവകാശത്തെച്ചൊല്ലി ഗോവയിൽ തർക്കത്തിലുള്ള സ്ഥലവും വീടും ഉപേക്ഷിക്കാനൊരുങ്ങി ഫ്രഞ്ച് നടി മരിയൻ ബോർഗോ. തർക്കത്തെ തുടർന്ന് ഒരു കൂട്ടം ആളുകൾ തന്നെ കെട്ടിയിട്ടതായി നടി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട് ഉപേക്ഷിക്കുകയാണെന്ന് മരിയൻ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളിലുള്ള ഇന്ത്യയല്ല ഇതെന്നും നടി വിമർശിച്ചു.

നോർത്ത് ഗോവയിലെ കലൻഗുട്ട് ബീച്ചിന് സമീപം മരിയൻ ബോർഗോ വാങ്ങിയ വീടിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് തന്നെ കെട്ടിയിട്ടതെന്നാണ് ആരോപണം. ഗോവയുടെ തലസ്ഥാനമായ പനജിക്ക് സമീപമുള്ള പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് കലൻഗുട്ട്. 2008 ൽ ഇവിടെ വാങ്ങിയ വീട്ടിൽ തന്നെ കെട്ടിയിട്ടതായി കഴിഞ്ഞയാഴ്ച ഇവർ ആരോപിച്ചിരുന്നു. മുൻ വീട്ടുടമയുടെ ഭാര്യയാണ് പ്രശ്നങ്ങൾക്ക് ഉത്തരവാദിയെന്നും മരിയൻ പറഞ്ഞു.

തന്റെ വീടിന്‍റെ വ്യാജ ഉടമസ്ഥാവകാശം ഉന്നയിക്കുന്നവർ വീട്ടിലേക്കുള്ള വൈദ്യുതി വിതരണവും കുടിവെള്ള വിതരണവും തടസ്സപ്പെടുത്തിയെന്നും താൻ ഇരുട്ടിലാണെന്നും നടി പരാതിപ്പെട്ടിരുന്നു. മോദി പറയുന്ന ഇന്ത്യ ഇതല്ല. വിദേശരാജ്യങ്ങളിലടക്കം ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നാണ് മോദി പ്രചരിപ്പിക്കുന്നത്. എന്നാൽ, അടുത്തിടെ തനിക്കുണ്ടായ അനുഭവങ്ങൾ തികച്ചും നിരാശാജനകമാണെന്നും നടി വിമർശിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!