6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഫ്ലഡ് പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കണം: ജില്ലാ വികസന സമിതി യോഗം’




വെള്ളപ്പൊക്കത്തെ തുടർന്ന് ജില്ലിയിൽ നടപ്പാക്കേണ്ട പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് എ രാജ എം എൽ എ ആവശ്യപ്പെട്ടു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധങ്ങളായ സാങ്കേതിക കാര്യങ്ങളുടെ പേരിലാണ് പ്രവൃത്തികൾ മുടങ്ങുന്നത്. ആസ്തിയുടെ അവകാശ പ്രശ്നങ്ങൾ വികസത്തിന് തടസമാവരുത്. ഉദ്യോഗസ്ഥർ കൃത്യതയോടെ ഇടപെട്ട് പ്രവൃത്തി പൂർത്തികരിക്കണം. എ രാജ പറഞ്ഞു.
ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളിൽ നിർമ്മാണ നിരോധനം ഏർപ്പെടുത്തിയ നടപടി ജില്ലാ ഭരണകൂടം പരിശോധിച്ച് പിൻവലിക്കണമെന്നും ഇത്തരം നടപടികൾ ജില്ലയുടെ വികസന സാധ്യതകളെ ഇല്ലാതാകുമെന്നും ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ കളക്ടർ ആയി ചുമതലയേറ്റ വി വിഘ്നേശ്വരിയുടെ ആദ്യ ജില്ലാ വികസനമിതി യോഗമായിരുന്നു ഇത്. നിലവിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങളുടെ നിജസ്ഥിതി യോഗം ചർച്ച ചെയ്തു. പോഷ് നിയമത്തിൻ്റെ ഭാഗമായി ഇൻ്റേണൽ കമ്മറ്റി രൂപികരിക്കാത്ത തദ്ദേശസ്ഥാപനങ്ങൾ കമ്മറ്റി രൂപീകരിച്ച് പോഷ് പോർട്ടലിൽ അപ് ഡ് ‘ ചെയ്യണമെന്ന് യോഗം നിർദ്ദേശിച്ചു. ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ കോമാളി നഗറിലെ കമ്മ്യൂണിറ്റി റെസിലയൻസ് റിസോഴ്സ് സെൻ്ററിന് കെട്ടിടം വിട്ട് നൽകാനും യോഗം തീരുമാനിച്ചു. വട്ടവട മാതൃക ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള ഭവന നിർമ്മാണ പുനർ പ്രവൃത്തികൾക്കുള്ള നടപടികൾ പഞ്ചായത്ത് അടിയന്തിരമായി തിട്ടപ്പെടുത്തി അറിയിക്കാനും യോഗം നിർദ്ദേശിച്ചു. വണ്ടി പെരിയാർ പൊലീസ് സ്റ്റേഷൻ മുതൽ മഞ്ചുമല വില്ലേജ് ഓഫീസ് വരെ ദേശീയപാതയുടെ ഇരു ഭാഗത്തും വൈദ്യുതി പോസ്റ്റുകൾ ഇട്ടതിനാലുള്ള കാൽനടയാത്ര പ്രശ്നം പരിഹരിക്കണമെന്ന വാഴൂർ സോമൻ എം എൽ എയുടെ പരാതിയിൽ നിജസ്ഥിതി സംബന്ധിച്ച ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ല കളക്ടർ വി വിഘ്നേശ്വരി സബ്കളക്ടർമാരായ അരുൺ എസ് നായർ ,വി എം ജയകൃഷ്ണൻ, എ ഡി എം ബി. ജ്യോതി, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപാചന്ദ്രൻ എന്നിവർ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!