Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വൈദ്യുത ലൈനിൽ വീണ കവുങ്ങ് മാറ്റാൻ എഴ് ദിവസം ആയിട്ടും നടപടിയില്ല. പാമ്പാടും പാറയിൽ നിന്ന് മുണ്ടിരുമ്മയ്ക്ക് റോഡിൽ ഷാപ്പ്പടിയിലാണ് ത്രീ ഫേസ് ലൈനിൽ കവുങ്ങ് ഒടിഞ്ഞുവീണ് കിടക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് മേഖലയിൽ ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും റോഡിന്റെ സൈഡിൽ നിന്ന കവുങ്ങ് ഒടിഞ്ഞ ത്രീ ഫേസ് ലൈനിന് മുകളിൽ പതിച്ചത്. റോഡിന് കുറുകെ കിടന്ന കവുങ്ങ് പ്രദേശവാസികൾ തോട്ടി ഉപയോഗിച്ച് റോഡിൽനിന്ന് മാറ്റുകയായിരുന്നു തുടർന്ന് തൂക്കുപാലം കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിച്ചെങ്കിലും തൂക്കുപാലം കെ.എസ്.ഇ.ബി.യിൽ ഉൾപ്പെടുന്ന പ്രദേശത്ത് മരം വീണത് എന്ന മറുപടിയായിരുന്നു ലഭിച്ചത്.തുടർന്ന് കല്ലാർ കെഎസ്ഇബിയെ വിവരമറിയിച്ചെങ്കിലും ഇതേ മറുപടിയാണ് ലഭിച്ചത്. ഈ റോഡിലൂടെ കല്ലാർ,തൂക്കുപാലം കെഎസ്ഇബി ജീവനക്കാർ സ്ഥിരം യാത്ര ചെയ്യുന്ന പാതയാണ്. 7 ദിവസം കഴിഞ്ഞിട്ടും കെഎസ്ഇബിയുടെ അതിർത്തി തർക്കം കാരണം കവുങ്ങ് ഇപ്പോഴും വൈദ്യുത ലൈനിൽ തൂങ്ങിക്കിടക്കുന്നു.