Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഭരണ–പ്രതിപക്ഷ പ്രതിഷേധം; പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമത്തിന് കേസ്



തിരുവനന്തപുരം: ബുധനാഴ്ച നിയമസഭയിൽ നടന്ന ഭരണ-പ്രതിപക്ഷ പ്രതിഷേധത്തിൽ എം.എൽ.എമാർക്കെതിരെ കേസ്. ഭരണകക്ഷി എം.എൽ.എമാരായ എച്ച്. സലാം, സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് പരാതി നൽകിയത്.

അഞ്ച് പ്രതിപക്ഷ എംഎൽഎമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതിപക്ഷ എംഎൽഎമാരായ റോജി എം ജോൺ, ഉമ തോമസ്, കെ കെ രമ, പി കെ ബഷീർ, അനൂപ് ജേക്കബ് എന്നിവർക്കെതിരെയാണ് കേസ്. വാച്ച് ആൻഡ് വാർഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഭരണകക്ഷി എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. മ്യൂസിയം പോലീസാണ് കേസെടുത്തത്. സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പ്രതിപക്ഷ എംഎൽഎമാർക്ക് പരിക്കേറ്റിരുന്നു. കെ.കെ രമയുടെ വലതുകൈ ഒടിഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!