സമയപരിമിതിക്കുള്ളിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും പ്രവർത്തനങ്ങളിൽ സംതൃപ്തി അറിയിച്ച് – നിയമസഭാ പരിസ്ഥിതി സമിതി

ഭക്തരുടെ വൈകാരികതയും ശബരിമലയിലെ പ്രവർത്തനങ്ങളും വിലയിരുത്തിയുള്ള വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. ചെയർപേഴ്സൺ സജീവ് ജോസഫ് എം.എൽ.എ ,അംഗങ്ങളായ ചാണ്ടി ഉമ്മൻ ,ഫൈസൽ ബാബു എന്നിവരടങ്ങുന്ന നിയമസഭാ സമിതിയാണ് ബുധനാഴ്ച രാത്രി സന്നിധാനത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയത്.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ളതും മലയാളികൾക്ക് ഏറെ വൈകാരിക ബന്ധവുമുള്ള ശബരിമലയിലെ എല്ലാ പ്രവർത്തങ്ങളും സൂക്ഷമതോയോടെ തന്നെ ആയിരിക്കും നടപ്പിലാക്കുക. ഭക്തർക്ക് ഏർ്പ്പെടുത്തിയ സൗകര്യങ്ങളിൽ സമിതി തൃപ്തി രേഖപ്പെടുത്തി. കോടിക്കണക്കിനു തീർത്ഥാടകർ എത്തുമ്പോൾ ഒരു അയ്യപ്പ ഭക്തന് പോലും യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാവുന്നില്ല എന്ന് ഉറപ്പാക്കണം. അതിനുള്ള ശുപാർശകൾ നൽകുമെന്ന് അധ്യക്ഷനായ സജീവ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.ശബരിമലയുടെ വികസനവും സംരക്ഷണവും കക്ഷി രാഷ്ട്രീയ മത വ്യത്യാസം ഇല്ലാതെ എല്ലാ മലയാളികളുടെയും കൂട്ടുത്തരവാദിത്വമാണ്.365 ദിവസവും സർക്കാരിന്റെ ശ്രദ്ധ ശബരിമലയിൽ ഉണ്ടാവുമെന്ന് സമിതി പറഞ്ഞു. സന്നിധാനത്തെമാലിന്യ നിർമാർ്ജനം മികച്ച രീതിയിൽ നടക്കുന്നുണ്ട്.
മണ്ഡലകാലം മുന്നിൽ കണ്ട് കൃത്യമായി എല്ലാ വകുപ്പുകളുടെയും ഏകോപനം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.ശബരിമലയിലേക്ക് ഭക്തർക്ക് എത്തുവാൻ ഉള്ള റോഡുകളുടെ നവീകരണങ്ങൾ എല്ലാം റെക്കോർഡ് വേഗതയിൽ ആണ് പൂർത്തീകരിച്ചത്.എന്നാൽ പതിറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഒന്നൊന്നായി സർക്കാർ തീർക്കുക തന്നെ ചെയ്യും.
സമിതി കണ്ടെത്തിയ കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും അതിന്മേൽ സത്വര നടപടി ഉണ്ടാവുമെന്ന് സമിതിക്ക് ഉറപ്പുണ്ട്. പവർ ലോണ്ടറി ,സ്റ്റാഫ് ക്വാട്ടേഴ്സ് ,ഡെയിലി വേജസ് തൊഴിലാളികളുടെ താമസ സ്ഥലം ,ഭസ്മക്കുളം ,അരവണ നിർമാണ കേന്ദ്രം എന്നിവ സമിതി പരിശോധിച്ചു വിലയിരുത്തി. ബുധനാഴ്ച സന്നിധാനത്ത് തങ്ങിയ ശേഷം ചൊവ്വാഴ്ച മലയിറങ്ങി പമ്പയിൽ അവലോകനയോഗം ചേരുമെന്നും സമിതി അംഗങ്ങൾ അറിയിച്ചു.







































































































































