Idukki വാര്‍ത്തകള്‍
വായനാശീലം വളർത്തുന്നതിനും വിദ്യാർത്ഥികളുടെ അറിവിന്റെ ലോകം വിപുലീകരിക്കുന്നതിനുമായി പുസ്തകങ്ങൾ സംഭാവന ചെയ്ത് മോഡൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻ സിറ്റി.

വാഴവര സെന്റ് മേരീസ് ഹൈസ്കൂൾ ലൈബ്രറിയിലേക്കാണ് 75-ലധികം പുസ്തകങ്ങൾ സംഭാവന ചെയ്തത്. പുസ്തകങ്ങൾക്കൊപ്പം സാമ്പത്തിക സഹായവും ക്ലബ് കൈമാറി.
ക്ലബ് പ്രസിഡന്റ് ജേക്കബ് കോരയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ലബ് സെക്രട്ടറി ലൂക്കാ ജോസഫ്, റീജിയൺ ഡിഐജി എം.ജെ. വിജയ് എന്നിവർ ചേർന്ന് പുസ്തകങ്ങളും സാമ്പത്തിക സഹായവും സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോസഫിന് കൈമാറി.
സ്കൂൾ സ്റ്റാഫ് സെക്രട്ടറി അഭിലാഷ് ഈപ്പൻ, ജിഷ മറിയ ജോസ്, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.








































































































































