San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഭൂതത്താൻകെട്ട് വനമേഖലയിൽ സന്ദർശന അനുമതി നിഷേധിച്ചെന്ന് പരാതി



ഇടുക്കി ∙ മുൻകൂട്ടി അറിയിച്ച് എത്തിയിട്ടും സന്ദർശകർക്കു ഭൂതത്താൻകെട്ട് വനമേഖലയിൽ പ്രവേശനാനുമതി നിഷേധിച്ചതായി പരാതി. ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷനിലെ അംഗങ്ങൾക്കാണു ദുരനുഭവം. പ്രകൃതിസൗഹൃദ പഠനയാത്രയുടെ ഭാഗമായി ശനിയാഴ്ച ഭൂതത്താൻകെട്ടിൽ എത്തിയ സംഘത്തിനു വനമേഖലയിലേക്കു പ്രവേശനം നിഷേധിക്കുകയും അകത്തേക്കു കടത്തിവിടാതെ ടിക്കറ്റ് കൗണ്ടറിനു മുൻപിൽ തടഞ്ഞുനിർത്തുകയും ചെയ്തെന്നാണു പരാതി. വൈകിട്ട് 3.45നു ഭൂതത്താൻകെട്ട് ബറാജിലെത്തിയ ഇവരെ വനത്തിനുള്ളിലേക്കു പ്രവേശനം ക്ലോസ് ചെയ്തെന്നു പറഞ്ഞ് ഇറിഗേഷൻ വകുപ്പ് ജീവനക്കാരി തടഞ്ഞു. ഭാരവാഹികൾ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിൽ ചെന്നെങ്കിലും സംഘാംഗങ്ങളെ കണ്ടാൽ മാത്രമേ പാസ് തരികയുള്ളൂവെന്നു ജീവനക്കാർ അറിയിച്ചു. സംഘാംഗങ്ങളെ ടിക്കറ്റ് കൗണ്ടറിനടുത്തേക്കു വിളിച്ചുവരുത്തിയതോടെ സമയം 4 കഴിഞ്ഞെന്നും ഇനി ടിക്കറ്റ് തരാനാകില്ലെന്നും പറഞ്ഞ് അവഹേളിച്ചു.

ഇതേസമയം അവിടെയെത്തിയ മറ്റു 3 ഗ്രൂപ്പുകൾക്കു പ്രവേശനാനുമതി നൽകുകയും ചെയ്തു. ഒപ്പം മറ്റൊരു ദമ്പതികൾക്കും ടിക്കറ്റ് നൽകി. വിവരം വനംമന്ത്രിയെ ഫോണിൽ അറിയിച്ചു. ഇതുസംബന്ധിച്ചു റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും പരാതി നൽകി.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button