Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾതെരുവുനായ ശല്യം രൂക്ഷം ;
തെരുവുനായ ശല്യം രൂക്ഷം ;
അധികൃതർക്ക് കത്തെഴുതി
യു പി സ്കൂൾ വിദ്യാർത്ഥികൾ

കുട്ടിക്കാനം – കട്ടപ്പന
മലയോര ഹൈവേയുടെ അരികിൽസ്ഥിതി ചെയ്യുന്ന കരിന്തുരുവി സർക്കാർ യുപി സ്കൂളിലെ കുട്ടികൾക്കാണ് തെരുവുനായകളെ ഭയന്ന് സ്കൂളിൽ വന്നുപോകാൻ ആകാത്തതും സ്കൂൾ മുറ്റത്തേക്ക് ഇറങ്ങാൻ ആവാത്തതും. നായശല്യം രൂക്ഷമായതിനെ തുടർന്ന് ഉപ്പുതറ ഗ്രാമ പഞ്ചായത്തിനും മൃഗാശുപത്രിയിലെ അധികൃതർക്കും തങ്ങളുടെ ദുരിതം തീർക്കുവാൻ നടപടി ആവശ്യപ്പെട്ട് കുട്ടികൾ കത്തെഴുതിയിരിക്കുകയാണ്.













































































