previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന സഹകരണ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ ലൂക്കാ ജോസഫിന്റെ അനധികൃത നിർമ്മാണത്തിനെതിരെ ഹൈക്കോടതി



കട്ടപ്പന സഹകരണ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിട ഉടമ ലൂക്കാ ജോസഫിന്റെ അനതികൃത നിർമ്മാണം നിയമ വിധേയമാക്കി നൽകിയ കട്ടപ്പന നഗരസഭ സെക്രട്ടറിയായിരുന്ന ജയകുമാറിന്റെ നടപടികൾ ശരിയല്ലന്ന് ഹൈക്കോടതി.

മൂന്ന് നിലകൾക്ക് മാത്രം അനുമതി ഉണ്ടായിരുന്ന കെട്ടിടത്തിന് നാലാം നിലക്ക് സെക്രട്ടറി
നഗരസഭ കൗൺസിലോ , ടൗൺ പ്ലാനറോ അറിയാതെ അനുമതി നൽകിയിരുന്നു.

2019 ൽ നഗരസഭ കൗൺസിൽ ഐക്യ കണ്ഡേന സെക്രട്ടറിയുടെ നടപടിക്കെതിരെ സർക്കാരിൽ പരാതി നൽകിയെങ്കിലും അഞ്ചു വർഷമായും യാതൊരു നടപടിയും ഉണ്ടായില്ല.

ഹൈക്കോടതി ഉത്തരവിലൂടെ നഗരസഭയുടെ നടപടി ശരിയാണന്ന് തെളിഞ്ഞിരിക്കുകയാണന്ന് നഗരസഭ മുൻ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.


അനതികൃത നിർമ്മാണത്തിന് ഒത്താശ ചെയ്ത സെക്രട്ടറിയായിരുന്ന ജയകുമാറിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!