ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ നിരവധി തൊഴിലവസരങ്ങൾ


ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസർ, ടെക്നിക്കൽ ട്രേഡ്സ്മാൻ, പ്രോഗ്രാമർ ,ഇൻസ്ട്രക്ടർ തസ്തികകളിൽ ഒഴിവുകളുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർസയൻസ്, ഐ.ടി, ഫിസിക്സ്,കെമിസ്ട്രി, മാത്സ് വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒഴിവുകളുണ്ട്. പ്രസ്തുത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. Ph.D/UGC,NET യോഗ്യതയും മുൻ പരിചയവും അഭികാമ്യം.
ഇലക്ട്രോണിക്സ് , കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ വിഭാഗങ്ങളിലും മെക്കാനിക്കൽ വിഭാഗത്തിൽ കാർപെന്ററി, ടർണിങ്, പ്ലംബിങ്, ഓട്ടോമൊബൈൽ,ഹൈഡ്രോളിക് എന്നീ ട്രേഡ്സ്മാൻ ഒഴിവുകളാണ് ഉള്ളത്.
ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ്-II തസ്തികയിലും കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലും ഒഴിവുണ്ട്.
ദിവസ വേതന അടിസ്ഥാനത്തിൽ താൽകാലിക നിയമനത്തിനാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
ട്രേഡ്സ്മാൻ തസ്തികയിലെ നിയമനത്തിന് പ്രസ്തുത വിഷയങ്ങളിൽ ഐ ടി ഐ യോ, ഡിപ്ലോമയോ ആണ് യോഗ്യത. കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലെ നിയമനത്തിന്, കമ്പ്യൂട്ടർ സയൻസ്/ഐ ടി യിലുള്ള ബി ടെക് ബിരുദമോ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/എം.സി.എ/ബിടെക് പ്ലസ് പി.ജി.ഡി.സി.എ,എ ലെവൽ/ഫിസിക്സ്,കെമിസ്ട്രി, മാത്ത്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലുള്ള പി ജി പ്ലസ് പി. ജി. ഡി. സി. എ, എ ലെവൽ എന്നിവയാണ് യോഗ്യത. ഇൻസ്ട്രക്ടർ ഗ്രേഡ്-II തസ്തികയിൽ ഡിപ്ലോമ യോഗ്യതയും മുൻ പരിചയവും അഭികാമ്യം.
താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 10 ബുധൻ രാവിലെ 11ന് കോളെജ് ആഫീസിൽ അഭിമുഖത്തിനായി എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 232477, 04862-233250