സമ്പൂർണത അഭിയാൻ ജില്ലാതല ഉദ്ഘാടനം നടന്നു
ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി ദേവികുളം അഴുത ബ്ലോക്കുകളിൽ നടപ്പാക്കുന്ന സമ്പൂർണ്ണതാ അഭിയാൻ്റെ ജില്ലാ തല ഉദ്ഘാടനം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നീതി ആയോഗ് ‘ യങ്ങ് പ്രൊഫഷണൽ ദാമിനി യാദവ് ഉദ്ഘാടനം ചെയ്തു. ആറ് ഘടകങ്ങൾ മാനദണ്ഡമാക്കി മൂന്ന് മാസത്തിനുള്ളിൽ ലക്ഷ്യം നേടുന്നതിനാണ് സമ്പൂർണതാ അഭിയാൻ പദ്ധതിക്ക് രൂപം നൽകിയത് . ഭാവിതലമുറയെ മുൻനിർത്തിയാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർ അധ്യക്ഷത വഹിച്ചു. സമ്പൂർണതാ അഭിയാൻ പ്രതിജ്ഞയും സബ്കളക്ടർ ചൊല്ലി കൊടുത്തു. ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ജി ടി ഷിബു മുഖ്യപ്രഭാഷണം നടത്തി. ദേവികുളം ബ്ലോക്ക് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം ഫെലോ ടെസ്സ് ജോർജ്, അഴുത ബ്ലോക്ക് ഫെലോ വി പി പ്രകാശ് , സ്കൂൾ പ്രിൻസിപ്പൽ ചുമതലയുള്ള ദിവ്യാ ജോർജ്, പൈനാവ് കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ ചുമതലയുള്ള എൻ സി പ്രമോദ്, ജില്ലാ ആസൂത്രണ വിഭാഗം റിസർച്ച് അസിസ്റ്റൻ്റ് പി കെ മധു, റിസർച്ച് ഓഫീസർ രാജാറാം എന്നിവർ പങ്കെടുത്തു. പോസ്റ്റർ രചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ദാമിനി യാദവ് നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെ സംഗീത പരിപാടിയും അരങ്ങേറി.