Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഭക്ഷ്യവസ്തുക്കള്‍ പരിശോധിപ്പിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരം


ജില്ലയിലെ വിവിധയിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ഇടുക്കി ജില്ലയ്ക്ക് അനുവദിച്ച മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറി വാഹനത്തിന്റെ ജൂലൈ മാസത്തെ പര്യടനം തൊടുപുഴയില്‍ തുടങ്ങി. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ ജൂലൈ ഒന്നു മുതല്‍ 6 വരെ തൊടുപുഴയില്‍ പര്യടനം നടത്തും. തുടര്‍ന്ന് 8 മുതല്‍ 12 വരെ ദേവികുളം, 15 മുതല്‍ മുതല്‍ 20 വരെ ഇടുക്കി, 22 മുതല്‍ 27 വരെ പീരുമേട്, 29 മുതല്‍ 31 വരെ ഉടുമ്പന്‍ചോല, എന്നിവിടങ്ങളില്‍ വാഹനം ഭക്ഷ്യപരിശോധനക്ക് എത്തും. ഇവിടെ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ തികച്ചും സൗജന്യമായി പരിശോധനയ്ക്ക് വിധേയമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 220066.