Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എംഎസ്ഡിപി ക്ഷീരലയം പദ്ധതി അപേക്ഷകൾ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതി 2024-2025 എംഎസ്ഡിപി പദ്ധതിയിൽ
ഉൾപ്പെടുത്തി ക്ഷീരലയം യൂണിറ്റിനുളള അപേക്ഷകൾ ക്ഷണിച്ചു. തോട്ടം മേഖലയിലെ തൊഴിലാളികളുടെ വരുമാന വർദ്ധനവിനായി ക്ഷീരവികസന വകുപ്പ് ഇടുക്കി ജില്ലയിൽ പ്രത്യേകമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീരസഹകരണ സംഘങ്ങളുടെ സഹകരണത്തോടെ ലയത്തിലെ തൊഴിലാളികൾക്ക് കാലികളെ വളർത്തുന്നതിനാവശ്യമായ തൊഴുത്ത് നിർമ്മിക്കുന്നതിനും കാലികളെ വാങ്ങുന്നതിനും അവയെ പരിപാലിക്കുന്നതിനുമുളള പദ്ധതിയാണ് ക്ഷീരലയം. ഒരു ക്ഷീരലയത്തിന് 11 ലക്ഷം രൂപയാണ് വകുപ്പ് ധനസഹായം വകയിരുത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.