Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തുന്നവർ സൂക്ഷിക്കുക. പാമ്പ് ഉണ്ട്

ഇത് കട്ടപ്പന ഇടുക്കിക്കവലയിലെ ഹെഡ് പോസ്റ്റ് ഓഫീനോട് ചേർന്നുള്ള പാസ്പോർട്ട് സേവാ കേന്ദ്രം.
2018 ൽ ജോയിസ് ജോർജ് എം പിയാണ് കട്ടപ്പനയിൽ പാസ്പോട്ട് സേവാ കേന്ദ്രം കൊണ്ടുവന്നത്.
എന്നാൽ രണ്ട് പ്രശ്നങ്ങളാണ് ഇവിടെ എത്തുന്നവരെ വലക്കുന്നത്.
ഓഫീസിലേക്ക് ഉള്ള
30 മീറ്റർ റോഡ് തകർന്ന് കിടക്കുന്നു.
മാത്രമല്ല പ്രദേശം മുഴുവൻ കാട് വളർന്നു നില്ക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചിരിക്കുയാണ്.
വർഷങ്ങൾക്ക് മുമ്പ് കാട്ടിൽ നിന്നും പോസ്റ്റ് ഓഫീസിൽ പാമ്പ് കയറിയിട്ടുമുണ്ട്.
ഇവിടെ പാർക്കിംഗ് ഗ്രൗണ്ട് നിർമ്മിച്ചിട്ടുണ്ടങ്കിലും കാടുമൂടിയ അവസ്ഥയിലാണ്.
എത്രയും വേഗം MP ഇടപ്പെട്ട് റോഡും സുരക്ഷയും ഒരുക്കണമെന്നാണാവശ്യം ഉയരുന്നത്.













































































