കട്ടപ്പന പുളിയൻമലയിൽ സംഭരിച്ചിരിക്കുന്ന അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുവാൻ കൗൺസിൽ തീരുമാനം
കട്ടപ്പന നഗരസഭ കൗൺസിൽ യോഗം നടന്നു.
16 അജണ്ടകൾ ചർച്ച ചെയ്ത കൗൺസിലിൽ പുളിയൻ മലയിൽ സംഭരിച്ചിരിക്കുന്ന അജൈവ മാലിന്യങ്ങൾ നഗരസഭ ആവശ്യപ്പെടുന്ന സമയത് സമയബന്ധിതമായി നീക്കം ചെയ്യുന്നതിനായി ടെണ്ടർ ക്ഷണിച്ചതിൽ എക്കോ ബീൻ എൻവിറോ സൊലുഷ്യൻസ് എന്ന സ്ഥാപനം സമർപ്പിച്ച ടെണ്ടർ അംഗീകരിക്കുന്നതിന് തീരുമാനിച്ചു.
കട്ടപ്പന മുനിസിപ്പാലിറ്റിക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതിയ്ക്ക് കിഫ്ബി സഹായത്തോടു കൂടി കല്ലു കുന്നിൽ 12. 5 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങുന്നതിന് പ്രൊജക്ട് സർക്കാരിന് സമർപ്പിക്കുവാനും തീരുമാനിച്ചു.
കട്ടപ്പനയിലെ ഇറച്ചിക്കടയുമായി ബന്ധപ്പെട്ട് പരാതിക്കാരന് നഗരസഭ അയച്ച കത്ത് ഹാജരാകെണ്ട തീയതിക്ക് ശേഷമാണന്നുള്ള പരാതിക്കാരന്റ് വാക്കുകൾ പരിഗണിച്ച് അദ്ദേഹത്തെ വിശദമായി കേൾക്കാൻ തീരുമാനിച്ചതായും വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നി പറഞ്ഞു.
നഗരസഭക്ക് വ്യക്തി താൽപര്യങ്ങൾ ഇല്ലന്നും ഇറച്ചിക്കട നവികരിക്കാൻ മുൻപേ തീരുമാനിച്ചതാണന്നും വൈസ് ചെയർമാൻ പറഞ്ഞു.
എന്നാൽ കുടിവെള്ള പദ്ധതിക്കായി കിഫ്ബിഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങുമെന്ന് അജണ്ടയിൽ പറയുന്ന കാര്യങ്ങൾ പച്ച കള്ളമാണന്ന് പ്രതിപക്ഷ കൗൺസിലർ ഷാജി കൂത്തോടയിൽ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ പറ്റാത്തത് , ബില്ല് മാറാത്തത് തുടങ്ങിയവ റി ടെണ്ടർ നടപടികൾക്ക് വിടുന്നതിനും കൗൺസിൽ തീരുമാനിച്ചു.