Idukki വാര്‍ത്തകള്‍
കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന് ആവശ്യം; കർണാടക കോൺഗ്രസിൽ ഡി.കെ ശിവകുമാറിനെതിരെ പുതിയ നീക്കം


കർണാടക കോൺഗ്രസിൽ ഡി.കെ ശിവകുമാറിനെതിരെ പുതിയ നീക്കം. കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യവുമായി സിദ്ധരാമയ്യ പക്ഷത്തുള്ള മന്ത്രിമാർ. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളിൽ നിന്ന് ഉപമുഖ്യമന്ത്രിമാർ വേണമെന്നാണ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിമാരുടെ ആവശ്യത്തിൽ ഡി.കെ ശിവകുമാറിന് അതൃപ്തിയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.