Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുഴിതൊളു ദീപ ഹൈസ്കുളിൽ ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്റ്റുഡന്റ്സ് പാർലമെൻറ് സംഘടിപ്പിച്ചു


കുഴിതൊളു ദീപ ഹൈസ്കുളിൽ ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്റ്റുഡന്റ്സ് പാർലമെൻറ് സംഘടിപ്പിച്ചു. ഫെബിൻ ഷിജോ സ്പീക്കറായി സഭാ നടപടികൾ നിയന്ത്രിച്ചു. എക്സൈസ് വകുപ്പ് മന്ത്രി അഖിൽ വിനോദ് ലഹരി വിരുദ്ധ നിരോധന ബില്ല് അവതരിപ്പിച്ചു.
പ്രതിപക്ഷ നേതാവ് അന്ന ജോസ് കുട്ടി ബില്ലിനെ അനുകുലിച്ച് സംസാരിച്ചു. പ്രധാനമന്ത്രി ജിൻ്റോ സജി മോൻ , ആഭ്യന്തര വകുപ്പ് മന്ത്രി ഐവിൻ സെബാസ്റ്റ്യൻ , ആഭ്യന്തര വകുപ്പ മന്ത്രി അനുഷ അശോകൻ എന്നിവർ പ്രസംഗിച്ചു. സമ്പൂർണ്ണ ലഹരി നിരോദനം നടപ്പിലാക്കാനുളള നിയമനിർമ്മാണം സഭ ഐക്യകണ്ഠേന പാസാക്കി.