Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കോട്ടയത്തെ ആകാശപാത നോക്കുകുത്തിയായെന്ന് തിരുവഞ്ചൂര്‍; പൊളിച്ചു മാറ്റേണ്ടി വരുമെന്ന് ഗണേഷ്കുമാര്‍



കോട്ടയത്തെ ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ശ്രദ്ധക്ഷണിക്കൽ. ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണ്. ദയവായി മുഖ്യമന്ത്രി ഇടപെടണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

എന്നാല്‍ കോട്ടയം ആകാശപാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്തെന്ന് മന്ത്രി ഗണേഷ് കുമാർ മറുപടി നല്‍കി.മുഖ്യമന്ത്രി വേണമെങ്കിൽ പരിശോധിക്കട്ടെയെന്നും പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ചെയ്യാൻ പാടില്ലാത്ത വർക്ക്,ചെയ്യാൻ പാടില്ലാത്ത വകുപ്പിനെ കൊണ്ട് ചെയ്യിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല.കോട്ടയം നഗരത്തിലെ വികസനത്തിന് വേണ്ടി ആകാശപാത പൊളിച്ചു കളയേണ്ടി വരുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ കോട്ടയത്ത് പണിയാരംഭിച്ച ആകാശപാത പൂർത്തിയാകാത്തത് വലിയ വിവാദമായിരുന്നു. ഇക്കാര്യത്തിലാണ് മന്ത്രി ഗണേഷ് കുമാറിന്‍റെ മറുപടി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!