Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഓം ബിർല ലോക്സഭാ സ്പീക്കർ; തെരഞ്ഞെടുത്തത് ശബ്ദവോട്ടോടെ


ഓം ബിർല 18ാം ലോക്സഭയുടെ സ്പീക്കർ. ശബ്ദവോട്ടോടെയാണ് ഓം ബിർലയെ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിർലയെ സ്പീക്കറായി നിർദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയം ലോക്സഭ പാസാക്കി.
പ്രതിപക്ഷം സ്പീക്കര്‍ തെരഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി.സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു
പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, പാർലമെന്ററി കാര്യമന്ത്രിയും ഓം ബിർലയെ അധ്യക്ഷ പദത്തിലേയ്ക്ക് ആനയിച്ചു.