ചൈനയിൽ വച്ച് നടക്കുന്ന സാംബോ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഹരിഷ് വിജയന് സഹയ ഹസ്തവുമായി കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക്.
മത്സരത്തിൽ പങ്കെടുക്കേണ്ട ഹരീഷിന്റെ ചിലവുകൾ സർവ്വീസ് ബാങ്ക് ആണ് നൽകുന്നത്.
ചൈനയിലെ മക്കാവോയിൽ വച്ച് ജൂൺ 28 മുതൽ ജൂലൈ ഒന്നു വരെ നടക്കുന്ന ഏഷ്യൻ സാംമ്പോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കുന്ന കട്ടപ്പന വള്ളക്കടവ് സ്വദേശി ഹരീഷ് വിജയനെ സ്പോൺസർചെയ്യുന്നതിനാണ് കട്ടപ്പന സഹകരണ ബാങ്ക് തീരുമാനിച്ചിരിക്കുന്നതത്
രാജ്യത്തിന് വേണ്ടി മത്സരിക്കാൻ അവസരം കിട്ടിയിട്ടും പണമില്ലാത്തതിന്റെ പേരീൽ ബുദ്ധിമുട്ടുന്ന ഹരീഷിനെ സഹായിക്കുന്നതിന് വേണ്ടിയാണ്ചൈനയിലേക്കുള്ള യാത്ര ചെലറുകൾ ഉൾപ്പെടെ ബാങ്ക് ഏറ്റെടുത്തത് എന്ന് ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി പറഞ്ഞു.
ബംഗ്ലാദേശിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഹരീഷ് വിജയൻ ഇന്ത്യക്ക് വേണ്ടി സ്വർണ്ണമെഡൽ നേടിയിരുന്നു.
ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിച്ചു, എങ്കിലും കുടുംബത്തിൻറെ സാമ്പത്തിക ബുദ്ധിമുട്ടുമൂലം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് സഹകരണ ബാങ്ക് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ചിലവുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തീരുമാനിച്ചത്.
ബാങ്കിലെ അംഗങ്ങളായ ഹരീഷിന്റെ മാതാപിതാക്കളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് ബാങ്ക് സഹയവുമായി എത്തിയത്.
സാമ്പത്തിക പരാധീനത ഒരു നഷ്ടമാക്കാൻ ഇടയാകാതെ കായികതാരത്തിന്റെ ഭാവി സർക്കാരുകളും ഡിപ്പാർട്ട്മെന്റുകളും ശ്രദ്ധിക്കേണ്ടതാണെന്ന് ജോയി വെട്ടിക്കുഴി അഭിപ്രായപ്പെട്ടു.
ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വെച്ച് ചെക്ക് ഹരീഷ് വിജയന് കൈമാറി. യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡൻറ് . ജോയി കുടക്കച്ചിറ ,നഗരസഭ വൈസ് ചെയർമാൻ. അഡ്വ.കെ.ജെ ബെന്നി,ജോയി ആനിത്തോട്ടം, മനോജ് മുരളി,ടി ജെ ജേക്കബ്,ബാബു ഫ്രാൻസിസ്, സെക്രട്ടറി റോബിൻ സ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.