കട്ടപ്പന നഗരസഭയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാൻ 26 ന് ട്രാഫിക്ക് അഡ്വൈസറി കമ്മറ്റി ചേരും
കട്ടപ്പന പുതിയ ബസ്റ്റാന്റിൽ പുതിയതായി ആരംഭിച്ച താൽക്കാലിക ഓട്ടോ റിക്ഷ പാർക്കിംഗുമായി ബന്ധപ്പെട്ടാണ് തർക്കം നിലനിൽക്കുന്നത്.
ബസ് സ്റ്റാന്റിന് പുറത്ത് ഓട്ടോ റിക്ഷ സ്റ്റാന്റ് ഉണ്ട് .
എന്നാൽ പെർമ്മിറ്റ് പോലുമില്ലാത്ത മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്ന ഓട്ടോ റിക്ഷകൾ ബസ് സ്റ്റാന്റിനുള്ളിൽ കയറി ട്രിപ്പ് എടുക്കുന്നത് മൂലം സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോകൾക്ക് ഓട്ടം ലഭിക്കാതെ വരുന്നുണ്ട്.
ഇത് ചൂണ്ടിക്കാട്ടി ഡ്രൈവർമാർ നഗരസഭയിലും പോലീസിലും പരാതി നൽകിയിരുന്നു.
തുടർന്നാണ് 5 ഓട്ടോ റിക്ഷകൾ സ്റ്റാന്റിനുള്ളിൽ തടസമില്ലാതെ പാർക്ക് ചെയ്ത് ഓട്ടം പോകുന്നതിന്ന് ട്രാഫിക്ക് റെഗുലേറ്ററി കമ്മറ്റി താൽക്കാലിക അനുവാദം നൽകിയത്.
എന്നാൽ ഇതിനെതിരെ വ്യാപാരിവ്യവസായി സമിതി രംഗത്ത് വന്നതോടെയാണ് പ്രശ്ന പരിഹാരത്തിനായി നഗരസഭയിൽ ട്രാഫിക്ക് കമ്മറ്റി ചേർന്നത്.
26 ന് ട്രെഡ് യുണിയൻ നേതാക്കളെയും ഓട്ടോ റിക്ഷ ഡ്രൈവർമാരെയും ഉൾപ്പെടുത്തി ട്രാഫിക്ക് അഡ്വൈസറി കമ്മറ്റി വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണാനാണ് തീരുമാനം.
നഗരസഭയിൽ ചെയർ പേഴ്സൺ ബീന ടോമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കമ്മറ്റിയിൽ വൈസ് ചെയർമാൻ അഡ്വ: കെ. ജെ ബെന്നി, നഗര സഭ കൗ ൺനിലർ സിജു ചക്കും മൂട്ടിൽ,വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ MC ബിജു, PK ഗോപി , ശ്രീകുമാർ, പോലീസ്,ഓട്ടോ റിക്ഷ ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുത്തു.