പോലീസ് അസോസിയേഷന്റെ സ്ഥാപകദിനാചരണവും ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘം പലിശ ഇളവ് വിതരണവും നടന്നു
1979ൽ രൂപീകരിച്ച പോലീസ് സംഘടനയുടെ 45 മത് സംഘടനാ രൂപീകരണ ദിനം കേക്ക് മുറിച്ചാണ് ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം നിർവഹിച്ചത്.
ചടങ്ങിൽ
2023- 24 സാമ്പത്തിക വർഷത്തിൽ പോലീസ് സൊസൈറ്റിയിൽ നിന്നും കുടിശ്ശികയില്ലാതെ വായ്പ തിരിച്ചടച്ച ഉദ്യോഗസ്ഥർക്ക് 1% പലിശ തിരികെ നൽകുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. മറയൂർപോലീസ് സ്റ്റേഷനിലെ ഡ്രൈവർ സി പി ഓ സജുസൺ -ന് 79054/- രൂപയുടെ ചെക്ക് ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് IPS കൈമാറി.
പോലീസ് സഹ.സംഘത്തിന്റെ പ്രസിഡണ്ട് സനൽ കുമാർ H അധ്യക്ഷത വഹിച്ച യോഗത്തിൽ കട്ടപ്പന DYSP P. V ബേബി, CIസുരേഷ് കുമാർ, SI മാരായ ഉദയകുമാർ, രാജീവ്M. R.,
പോലീസ് അസോസിയേഷൻ പ്രസി.അനീഷ് കുമാർ S, സെക്രട്ടറി
മനോജ്‌കുമാർ E. G, എന്നിവർ സംസാരിച്ചു.
1300 ഓളം സംഘാംഗങ്ങൾക്ക് പലിശ ഇളവിന്റെ ആനുകൂല്യം ലഭിക്കുമെന്ന് സംഘം ഭാരവാഹികൾ അറിയിച്ചു.
സംഘടനാ രൂപീകരണ ദിനത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ പതാകയും ഉയർത്തി.