കട്ടപ്പന സർക്കിൾ ജംഗ്ഷനിലെ എല്ലാ വീടുകളിലും ഇനി കണിക്കൊന്നയും
കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ്സ് അസോസിയേഷനിലെ
എല്ലാ വീടുകളിലും ഇനി സംസ്‌ഥാന പുഷ്പമായ കണിക്കൊന്ന. കേരളത്തിന്റെ സംസ്‌ഥാന പുഷ്പമായ കണിക്കൊന്ന കട്ടപ്പന നഗര സഭയുടെ ഇരുപതാം വാർഡിലെ സർക്കിൾ ജംഗ്ഷൻ റെസിഡന്റ്സ് അസോസിയേഷനിലെ എല്ലാ വീടുകളിലും നട്ടുപിടിപ്പിക്കാൻ അസോസിയേഷൻ കമ്മിറ്റി തീരുമാനിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു റെസിഡന്റ് അസോസിയേഷൻ പരിധിയിലെ എല്ലാ വീടുകളിലും സംസ്‌ഥാന പുഷ്പം എന്ന ആശയം അവതരിപ്പിക്കുന്നത്.അസോസിയേഷനിൽ അംഗങ്ങളായ 67 വീടുകളിലും അസോസിയേഷൻ പരിധിയിൽ വരുന്ന പാതയോരത്തുമായി നുറോളം കണിക്കൊന്ന തൈകളാണ് ആദ്യ ഘട്ടത്തിൽ നട്ടുപിടിപ്പിക്കുന്നത്.
സംസ്‌ഥാന വനം വകുപ്പിന്റെ സോഷ്യൽ ഫോറെസ്ട്രി വിഭാഗത്തിന്റെയും കട്ടപ്പന നഗര സഭയുടെയും സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്. ആദ്യ പടിയായി അംഗങ്ങൾക്ക് കണിക്കൊന്ന തൈകൾ വിതരണം ആരംഭിച്ചു. വീടുകളിൽ നട്ടു പരിപാലിക്കുന്ന കണിക്കൊന്ന തൈകകൾക്ക് ആവിശ്യമായ പരിപാലന നിർദേശങ്ങൾ നൽകി കേരള കർഷക സർവകലാശാല വിജഞാപന വ്യാപന വിഭാഗത്തിൽ നിന്നും ജൈവ കൃഷിയിൽ പ്രത്യേക പരിശീലനം നേടിയ കർഷകൻ കെ ബി മധുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റി വിലയിരുത്തും. ഏറ്റവും നന്നായി കണിക്കൊന്ന പരിപാലിക്കുന്ന കുടുംബത്തിന് അസോസിയേഷൻ പ്രത്യേക സമ്മാനവും നൽകും.വിഷുപോലുള്ള ആഘോഷ അവസരങ്ങളിൽ കണിക്കൊന്ന പൂവിനു വലിയ ഡിമാൻഡ് ഉള്ളതിനാൽ ഇതിന് വ്യവസായിക പ്രാധാന്യവും ഉണ്ട്.
സർക്കിൾ ജംഗ്ഷൻ റെസിഡന്റ്സ് അസോസിയേഷൻ ലോക പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ച് അംഗങ്ങൾക്ക് നടത്തിയ കണിക്കൊന്ന മര തൈ വിതരണം സി ആർ പി എഫ് ചൈന്നെ, കണ്ണൂർ ഡിവിഷൻ ഡി ഐ ജി. എം. ജെ. വിജയ് അസോസിയേഷൻ അംഗം ഐ സി വർക്കി ഇടിയാകുന്നേലിനു കണിക്കൊന്ന മരതൈ നൽകികൊണ്ട് ഉൽഘാടനം ചെയ്തു.
രണ്ടാം ഘട്ടമായി പാതയോരങ്ങളിൽ കണിക്കൊന്ന തൈ നടുന്നതിന്റെ ഉൽഘാടനം ആഗസ്റ്റ് 15 ന് നഗര സഭാ കൗൺസിലർ സോണിയ ജയ്ബിനിർവഹിക്കും. കൗൺസിലർ ഐബിമോൾ രാജൻ മുഖ്യ പ്രഭാഷണം നടത്തും.
യോഗത്തിൽ കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളിൽ എസ് എസ് ഏൽ സി /പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഗോപിക ബിനു പാറയിൽ ന് ക്യാഷ് അവാർഡും മെമെന്റോയും നൽകി.കാർഷിക മേഖലയിലും ഫലവൃക്ഷതൈകളുടെ പരിപാലനത്തിലും വിതരണത്തിലും മികച്ച സംഭവനകൾ നൽകിയ മുൻ സൈനികൻ കെ ബി മധു കൊല്ലക്കാട്ടിനെ യോഗത്തിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സെബാസ്റ്റ്യൻ കണിയാംപറമ്പിൽ, ട്രഷറർ സണ്ണി തൈയിൽ, മുൻ പ്രസിഡന്റുമാരായ
പി. ഡി. തോമസ് പുളിക്കൽ, പി. ബി ശ്രീനിവാസൻ , കെ.ബി മധു, കുര്യൻ പതിപള്ളി, ഉഷ മനോജ്, കമ്മിറ്റി അംഗങ്ങളായ റ്റി.ഡി. ജോസ്, കെ വി സോബിക്കുട്ടി, കെ ജി ബാലകൃഷ്ണൻ, പി സി സാലു, മായ ശ്രീനി, ബിനോയി ജോൺ ,
, മിനി വരിക്കമാക്കൽ, ജയശ്രീ ജയൻ , അനന്ദു രാജേന്ദ്രൻ,ബിനു പാറയിൽ തുടങ്ങിയവർ സംസാരിച്ചു.