മൂന്നാർ ഗ്യാപ് റോഡിൽ കാറിൽ സാഹസിക യാത്ര ; പിന്നാലെ മുട്ടൻ പണി കൊടുത്ത് ആർ.ടി.ഒ
തൊടുപുഴ: ഇടുക്കി മൂന്നാർ ഗ്യാപ് റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും അഭ്യാസപ്രകടനം നടത്തുകയും ചെയ്‌ത സംഭവത്തിൽ വാഹന ഡ്രൈവറുടെ ലൈസൻസ് ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്‌തു. ബൈസൺവാലി സ്വദേശി ഋതുകൃഷ്‌ണൻ്റെ (21) ലൈസൻസ് ആണ് ഇടുക്കി എൻഫോഴ്‌സ്മെന്റ് ആർടിഒ സസ്പെൻഡ് ചെയ്‌തത്. കഴിഞ്ഞ ജൂൺ രണ്ടിനാണ് സംഭവം. കൈയും തലയും പുറത്തിട്ട് മറ്റ് വാഹനങ്ങൾക്കും റോഡിലുള്ളവർക്കും ഭീഷണിയായിട്ടായിരുന്നു യുവാക്കളുടെ യാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. (
ഋതുകൃഷ്ണൻ മോട്ടോർ വാഹന വകുപ്പിന്റെ എടപ്പാളുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിലെത്തി ഐഡിടിആർ) മൂന്നുദിവസത്തെ ക്ലാസിൽ പങ്കെടുക്കണം. സുഹൃത്തുക്കൾക്കൊപ്പം കമ്മ്യൂണിറ്റി ഹെൽത്ത് സർവീസും പൂർത്തീകരിക്കണം. ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ സൂഷിച്ചിരിക്കുന്ന കാറിന്റെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദ് ചെയ്യും. ഡ്രൈവർക്കുംയാത്രക്കാർക്കുമെതിരെ പോലീസ് കേസുമുണ്ട്.